¡Sorpréndeme!

അബുദാബി നറുക്കെടുപ്പിൽ 20 കോടിയുടെ സമ്മാനം | ഇനിയും വിശ്വസിക്കാനാവാതെ പ്രവാസി

2018-01-08 361 Dailymotion

Indian expat wins dh12 million in abudhabi raffle

ഡിസംബറിലെ അബുദബി ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ ഭാഗ്യം തേടിയെത്തിയത് ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ വി നായരെ. 20 കോടിയിലേറെ രൂപയാണ് (12 ദശലക്ഷം ദിര്‍ഹം) നറുക്കെടുപ്പില്‍ ഈ 42കാരന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ദുബയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഹരികൃഷ്ണന് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയെടുത്ത 086828 ടിക്കറ്റാണ് ഭാഗ്യംകൊണ്ടുവന്നത്. 2002 മുതല്‍ യുഎഇയിലുള്ള ഇദ്ദേഹം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആദ്യമായി ടിക്കറ്റ് എടുത്തത്. ഓഫീസ് ഡ്യൂട്ടിക്കിടയില്‍ ഫിലിപ്പിനോ യുവതിയാണ് നറുക്കെടുപ്പ് വിജയവാര്‍ത്ത ആദ്യമായി അറിയിച്ചത്. അത് വിശ്വസിക്കാന്‍ തോന്നിയില്ല. ആരെങ്കിലും പറ്റിക്കുകയായിരിക്കുമെന്ന് കരുതി. പിന്നീട് ലാന്‍ഡ് ലൈനില്‍ നിന്ന് മറ്റൊരു വിളി കൂടി വന്നു. വിഷയം ഇതുതന്നെ.മകന്‍ കരന്റെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് ജീവിതം, വീട്ടിലെ അമ്മയും കുടംബക്കാരും, ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ക്കായി പണം കരുതിവയ്ക്കാനാണ് ഹരികൃഷ്ണന്റെ തീരുമാനം. എന്നാല്‍ ലോകം ചുറ്റിക്കാണാന്‍ ഏറെ ഇഷ്ടമുള്ള തനിക്ക് അതിനുള്ള വര്‍ഷമാണിതെന്നും അദ്ദേഹം പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം ഏറെ ഇഷ്ടമുള്ള കാര്യമാണ്.